Loading...
Neerpara, Velloor, Kerala
0482 927 34 49   0482 927 31 49

Principal's Message

Principal's Message

Jacques Delors has rightly said that Education is based on the four pillars of Learning to be, Leaning to know each other, Learning to do and Learning to live and share together. Greetings from the Principal HSS for the Deaf Neerpara, Kottayam.

We diligently follow the four pillars of education, endeavouring to groom our hearing impaired children into becoming wholesome personalities. Our teachers are trained in such a way that, they in turn can guide and nurture the students to understand the world around them. Our curriculum and practices are consistently reviewed to ensure that we are following the most updated best practice and addressing the future needs of our students.

We explore the possibilities in every individual, and make them capable in pursuit of worthy goals in the serve of Nation. Here come the role of physical eduction, sports and games, yoga, meditation, swimming and co - curricular activities.

We aim to empower our children such a manner that they act as representatives of a value based society. Our pedagogy which is wholistic and comprehensive compliment this. Our faculty memembers display boundless energy and intense commitment, which keeps the ethos of our school shining brightly.

Let us join our hands on grooming the young minds so that they may walk the path of life successfully.

പ്രിൻസിപ്പലിന്റെ സന്ദേശം

പഠിക്കുക, പരസ്പരം അറിയുക , ചെയ്യാൻ പഠിക്കുക, ഒരുമിച്ച് ജീവിക്കാനും പങ്കിടാനും പഠിക്കുക എന്നീ നാല് പില്ലറുകളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസം എന്ന് ജാക്ക് ഡെലോർസ് പറഞ്ഞത് ശരിയാണ്.

പ്രിൻസിപ്പാൾ, എച്ച് എസ് എസ് ഫോർ ദി ഡെഫ് നീർപ്പാറയുടെ ആശംസകൾ.

വിദ്യാഭ്യാസത്തിന്റെ നാല് പില്ലറുകൾ അനുസരിച്ച് ഞങ്ങളുടെ കേൾവിശക്തിയില്ലാത്ത കുട്ടികളെ ആരോഗ്യമുള്ള വ്യക്തികളാക്കി മാറ്റാൻ ശ്രമിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുവാനും അതനുസരിച്ച് സ്വന്തം ജീവിതം നയിക്കുവാനും പരിപോഷിപ്പിക്കുവാനുമുള്ള പരിശീലനമാണ് അധ്യാപകർ നൽകിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉതകുന്ന പാഠ്യപദ്ധതിയും നൂതനമായ പഠന സമ്പ്രദായങ്ങളും ഞങ്ങൾ പിന്തുടരുന്നു.

ഓരോ വ്യക്തിയിലും ഉള്ള സാധ്യതകൾ ഞങ്ങൾ പര്യവേക്ഷണം ചെയ്യുകയും രാഷ്ട്രസേവനത്തിൽ യോഗ്യമായ ലക്ഷ്യങ്ങൾ പിന്തുടരാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് കലാകായിക വിദ്യാഭ്യാസം, , ഗെയിമുകൾ, യോഗ, ധ്യാനം, നീന്തൽ, പൂന്തോട്ട നിർമ്മാണം, കൃഷി, തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ പരിശീലനം നൽകി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

നമ്മുടെ കുട്ടികളെ മൂല്യാധിഷ്ഠിത സമൂഹത്തിന്റെ ഭാഗഭാക്കുകൾ ആയി പ്രവർത്തിക്കുന്ന തരത്തിൽ ശാക്തീകരിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സമഗ്രമായ ഞങ്ങളുടെ അധ്യാപനരീതി ഇതിന് ഉത്തേജകം ആകുന്നു. ഞങ്ങളുടെ ഫാക്കൽറ്റി അംഗങ്ങൾ അതിരുകളില്ലാത്ത ഊർജ്ജവും തീവ്രമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നു, ഇത് ഞങ്ങളുടെ സ്കൂളിന്റെ ധാർമ്മികതയെ പ്രകാശമാനമാക്കുന്നു.

ജീവിതപാതയിൽ വിജയകരമായി മുന്നേറാൻ യുവ മനസ്സുകളെ ചിട്ടപ്പെടുത്താൻ നമുക്ക് കൈകോർക്കാം.